Trending

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം..


താമരശ്ശേരി :വിളയാറച്ചാലിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

സെക്രട്ടറി ഗംഗാധരൻ സൗപർണ്ണിക സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഷനീത് കുമാർ കെ അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർമാരായ എം വി. യുവേഷ്, എം. ടി അയ്യൂബ്ഖാൻ എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷ യാത്രയ്ക്ക് ഷനീത് കുമാർ. കെ , ഗംഗാധരൻ സി. കെ, ചന്ദ്രൻ. കെ, മനോജ് കെ. എൻ എന്നിവർ നേതൃത്വം നൽകി. കലാകായിക പരിപാടികൾക്കു ശേഷം മനോജ് കെ.ൻ നന്ദി പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post