Trending

സ്കൂൾ സമയത്ത് ടിപ്പർ ലോറികളെ നിയന്ത്രിക്കണം.സി പി ഐ






താമരശ്ശേരി:  സ്കൂൾ സമയത്ത് നിയമം ലംഘിച്ച് ടിപ്പർ ലോറികൾ നടത്തുന്ന മൽസര ഓട്ടം അവസാനിപ്പിക്കണമെന്ന് സി പി ഐ താമരശ്ശേരി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 


സ്കൂൾ സമയം ലംഘിച്ചുള്ള ഓട്ടം അവസാനിപ്പിക്കാൻ താമരശ്ശേരി ട്രാഫിക് പോലീസ് ശക്തമായ പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

യോഗത്തിൽ വി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ കണ്ണൻ, മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, സുബീഷ് എ എസ്, എൻ രവി, പി ഉല്ലാസ് കുമാർ, ദിലീപ് അടിവാരം, സുബീഷ് പ്ലാപ്പറ്റ, ഷാള ചെള്ളാമാം, അബൂബക്കർ എന്നിവർ സംസാരിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post