കല്‍പ്പറ്റ: കേരള മുസ്ലിം ജമാഅത്തിന്റെ സ്ഥാപകംഗവും വയനാട്ടിലെ പ്രമുഖ പ്ലാന്ററുമായ പക്കര്‍ ഹാജി (79) നിര്യാതനായി.
കല്‍പ്പറ്റ അഡ്‌ലെയ്ഡിലെ നീലിക്കണ്ടി കുടുംബാംഗം ആണ്. കല്‍പ്പറ്റ ദാറുല്‍ ഫലാഹ്, വയനാട് മുസ്ലിം ഓര്‍ഫനേജ് മുട്ടില്‍ എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പക്കര്‍ ഹാജി ജില്ലയുടെ വിദ്യാഭ്യാസ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
തന്റെ വലിയുപ്പയുടെ പേരില്‍ സ്ഥാപിച്ച കല്‍പ്പറ്റ എന്‍ എം എസ് എം ഗവ.കോളജിന്റെ വിപുലീകരണത്തിനും നേതൃത്വം നല്‍കി.
മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
നിലവില്‍ മര്‍കസ് സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യുട്ടീവ് അംഗവും, ദാറുല്‍ഫലാഹ് ട്രഷറര്‍, കല്‍പ്പറ്റ ചെറിയപള്ളി, അഡ്‌ലെയ്ഡ് പള്ളി എന്നിവയുടെ മുതവല്ലിയുമാണ്. കല്ലങ്കോടന്‍ ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഹാരിസ്, ഹസീന. ജാമാതാക്കള്‍: ലിയാക്കത്ത് ഗുരുക്കള്‍ മഞ്ചേരി, അനീസ മുക്കം. സഹോദരങ്ങള്‍: ഇഖ്ബാല്‍, പരേതരായ മൊയ്തു ഹാജി,അബൂബക്കര്‍ ഹാജി, അഷ്‌റഫ്. നഫീസ ഹജ്ജുമ്മ, ഫാത്വിമ ഹജ്ജുമ്മ, സഫിയ
