Trending

ബസ്സ് ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികരുടെ ശരീരത്തിൽ ലോറി കയറി രണ്ടു പേർ മരിച്ചു


താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന അജ്ഞനേയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ദേഹത്ത് കയറിയത്.

ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് എതിർദിശയിൽ വന്ന ബസ്സിൽ ഇടിച്ച് ലോറിക്കടിയിൽ പെടുകയായിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post