കൊടുവള്ളി:
കഴിഞ്ഞ മാസം 24 ന് സൗദി അറേബ്യയിലെ ഖുൻഫുദയിൽ ഹൃദയഘാതം മൂലം മരണപ്പെട്ട കിഴക്കോത്ത് പകലേടത്ത് ചാലിൽ മുഹമ്മദ് അഷ്‌റഫിന്റെ(40 വയസ്സ് )മയ്യിത്ത് കോൺഫുദാ ജാമിയ മസ്ജിദ് ഖബർ സ്ഥാനിയിൽ മറവു ചെയ്തു .ജുമുഅക്ക് ശേഷം നടന്ന ജനാസ നമസ്കാരത്തിൽ സുഹൃത്തുക്കളും നാട്ടുകാരും സ്വേദേശികളും ഉൾപ്പെടെ നുറുക്കണക്കിന് പേർ പങ്കെടുത്തു.പ്രാർത്ഥനക്കു കബീർ പട്ടാമ്പി നേതൃത്വം നൽകി.
ചാലിൽ അബ്ദുൽ ഖാദർ, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ പൂവ്വത്തൊടുകയിൽ ജംഷീന.മക്കൾ :മുഹമ്മദ് സലീജ്, നജ ഫാത്തിമ, ഹിഷാം.
മൃതദേഹം സൗദിയിൽ ഖബറടക്കാൻ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.ഹകീം എഴുകളത്തിൽ, ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരും നാട്ടുകാരുമായ നിഹാദ് കെ ടി, ഷബീർ EK ,അഷ്‌റഫ് കൊന്തളത്ത്, സിദ്ദീഖ് കാരാടി എന്നിവരോടൊപ്പം കോൺഫുദയിലെ കെഎംസിസി പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ഫൈസൽ ബാബു തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
