താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മരുന്നുകൾ സ്റ്റോക്കില്ല. ചികിത്സ തേടിയെത്തുന്നവർ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു.
രാത്രിയിൽ കടുത്ത പനിയെ തുടർന്ന് കാലത്ത് 6.30ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രണ്ടു കുഞ്ഞുങ്ങളുമായി എത്തിയ പുതുപ്പാടി കാവുംപുറം കളിയിൽ ജംഷീദ് തൻ്റെ ദുരനുഭവം വിവരിച്ചു.
രാവിലെ എട്ടു മണി വരെ കാത്തിരുന്നതിനു ശേഷമാണ് ടോക്കൺ ലഭിച്ചത്.
ഒൻപത് മണിയോടെ ഡോക്ടറെ കാണിച്ചപ്പോൾ മരുന്നിനായി കുറിപ്പ് നൽകി. തുടർന്ന് ഫാർമസിയിൽ ചീട്ട് നൽകിയപ്പോൾ ഈ മരുന്നുകൾ സ്റ്റോക്കില്ലായെന്നും, കാരുണ്യയിൽ നിന്ന് വാങ്ങാനും പറഞ്ഞു. കാരുണ്യയിൽ എത്തിയപ്പോൾ അവിടെയും മരുന്ന് ഇല്ലായിരുന്നു.
പരസറ്റമോൾ സിറപ്പ് പോലും ഇല്ലാത്ത അവസ്ഥയാണ് ആശുപത്രിയിൽ. കുറിപ്പ് എഴുതിയ മരുന്ന് ജംഷീദ്
പിന്നീട് പുറത്തു നിന്നും വാങ്ങുകയായിരുന്നു.
ജംഷീദിൻ്റെ മക്കളായ മുഹമ്മദ് ഫായിസ് (5), മുഹമ്മദ് ഫാമിസ് (3) എന്നിവരെയാണ് താലൂക്ക് ആശുപത്രിയിൽ കാണിച്ചത്.
ആശുപത്രി ഫാർമസിക്ക് മുന്നിൽ മരുന്നിനായി എത്തിയ മറ്റുള്ളവരുടെയും അനുഭവം ഇതു തന്നെയാണ്.
മലയോര മേഖലയിലെ ജനങ്ങളുടെ എക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസ്ഥയാണിത്.
പല രോഗങ്ങൾക്കുള്ള മരുന്നുകളും ഫാർമസിയിൽ സ്റ്റോക്ക് തീർന്നെന്ന് ഫാർമസിസ്റ്റും
പറഞ്ഞു.

