Trending

നാലുമാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍




തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിവിൽപ്പോയ യുവതിയേയും കാമുകനേയും നേമം പോലീസ് അറസ്റ്റുചെയ്തു.പത്തനംതിട്ട സ്വദേശികളായ നിഷ ആനി വർഗീസ് (24), മജീഷ് മോഹൻ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവരെ കാണാതായത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചു വരവേ പ്രതികൾ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. പ്രതികൾ പത്തനംതിട്ടയിൽ എത്തിയതായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ദിവസം അവിടെ നിന്നാണ് അറസ്റ്റുചെയ്തത്.

നേമം എസ്.എച്ച്.ഒ. രഗീഷ് കുമാർ, എസ്.ഐ.മാരായ വിപിൻ, പ്രസാദ്, എ.എസ്.ഐ.മാരായ പദ്മകുമാർ, ശ്രീകുമാർ, സി.പി.ഒ.മാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, സാജൻ നിള, ആര്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post