താമരശ്ശേരി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തിവരുന്ന റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17ന് കോഴിക്കോട് നടക്കുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താമരശ്ശേരി ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ 9,10,11 തീയതികളിൽ. താമരശ്ശേരി കോരങ്ങാട് ഏരിയകളുടെ ജാഥ വെള്ളിയാഴ്ച രാവിലെ തലയാട് നിന്ന് തുടങ്ങി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൂടത്തായിൽ സമാപിച്ചു. നാളെ ഈങ്ങാപ്പുഴ ഏരിയയിലെ പ്രചാരണത്തിന് ശേഷം മലപുറത്ത് സമാപിക്കും
അഷ്റഫ് ഈർപ്പോണ, സവാദ് വയനാട്, ജുബൈർ കൂടത്തായി, ഹിഷാം കൊടുവള്ളി എന്നിവർ സംസാരിച്ചു.
അഷ്റഫ് അണ്ടോണ, റാഫി തച്ചംപൊയിൽ, ഷംസു തച്ചംപൊയിൽ, മുനീർ ചെമ്പ്ര അസീസ് എന്നിവർ നേതൃത്വം നൽകി.
