Trending

മാരക മയക്കുമരുന്നുമായി വാവാട് സ്വദേശി പിടിയിൽ



താമരശ്ശേരി: കൈതപ്പൊയിൽ ഭാഗത്ത് ഹൈവേ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ KA 03 AF 1261 നമ്പർ കാർ പോലീസ് പിന്തുടരുന്നതിനിടെ ഈങ്ങാപ്പുഴക്ക് സമീപം എലോക്കര വെച്ച് ലേറിയിലും, ബൈക്കിലും ഇടിച്ചു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും 08.360 ഗ്രാം തൂക്കം വരുന്ന ഇരുപത്തി ഒന്ന് എം ഡി എം എ യും,O.650 മില്ലി ഗ്രാം മെത്താ ആഫിറ്റമിനും കണ്ടെടുത്തു.

കാറിൽ ഉണ്ടായിരുന്ന കൊടുവള്ളി വാവാട് പുലിക്കുഴിയിൽ മിദ് ലാജ് (27) നെ അറസ്റ്റ് ചെയ്തു.കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.

എസ് ഐ ലളിത, ജൂനിയർ എസ് ഐ ശ്രീജിത്, എ എസ് ഐ ജയപ്രകാശ്, ഡ്രൈവർ ജിലു, കൂടാതെ ഹൈവേ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post