Trending

അരിച്ചുപെറുക്കി പോലീസ്;എട്ടു വയസ്സുകാരനെ പ്രദേശത്തൊന്നും കണ്ടെത്താനായില്ല.









താമരശ്ശേരി:  അണ്ടോണയിൽ നിന്നും കാണാതായ  വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു 8) എന്ന കുട്ടിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ല.

 വൈകുന്നേരം 4 മണി മുതലാണ് കാണാതായത്. 

കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസും,ഡോഗ് സ്കോഡും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി.

വീടിനു സമീപത്ത് പുഴ ഉണ്ടെങ്കിലും പോലീസ്  നായകൾ മാനിപുരം - താമരശ്ശേരി റോഡിലൂടെയാണ് ഏറെ ദൂരം മുന്നോട്ട് പോയത്.

മുക്കത്ത് നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.




രാത്രിയിലും പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post