താമരശ്ശേരി: നന്മയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം.
മഹാബലി തമ്പുരാൻ ഭരിച്ചിരുന്ന ക്ഷേമവും സമൃദ്ധിയും നിറഞ്ഞ മലയാള നാടിൻ്റെ ഓർമ്മകളിലേക്ക് നമ്മുടെ മനസ്സുകൾ ഓടിയെത്തുന്ന ഈ വേളയിൽ പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം പരസ്പര സ്നേഹത്തിലും മതസൗഹാർദ്ധത്തിലും മാനവ സാഹോദര്യത്തിലധിഷ്ഠിതമായ ഒരു പാരമ്പര്യവും സംസ്കാരവും നമുക്കുണ്ടായിരുന്നു എന്ന ഓർമകൾ നിലനിർത്തലും ഓണാഘോഷത്തിൻ്റെ പ്രധാന സന്ദേശങ്ങളാണ്. എൻ്റെ മണ്ഡലം നന്മയുടെ മണ്ഡലം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷൻ സംഘടിപ്പിച്ച നന്മ ഓണവിരുന്ന് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
നന്മ ഫൗണ്ടേഷൻ ചെയമാനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ് അദ്ധ്യക്ഷനായിരുന്നു. ആർ.പി ഭാസ്കര കുറുപ്പ്, എ അരവിന്ദൻ, കെ.ബാബു, പി.ടി സി ഗഫൂർ,എ.പി മുസ്തഫ, ഗിരിഷ് ജോൺ, ടി.ആർ.ഓമന്നക്കുട്ടൻ, എൻ.കെ അബ്ദുറഹിമാൻ, ജോൺസൺ ചക്കാട്ടിൽ, അമീർ മുഹമ്മദ് ഷാജി, സി.ടി ഭരതൻ,,ഫാദർ മാത്യു പുളിമൂട്ടിൽ, ബാബു നമ്പൂതിരി കരുവാറ്റ ഇല്ലം, അഡ്വ.നിഷാന്ത് ജോസ്, ബിപിസി വി എം മെഹറലി, കെ.കെ.ആലി മാസ്റ്റർ സകരിയ്യ എളേറ്റിൽ,


