Trending

ഹർത്താൽ;മലയോര മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.





താമരശ്ശേരി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത കേരള ഹർത്താലിനെ തുടർന്ന് മലയോര മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയില്ല. ചില കെ എസ് ആർ ടി സി ബസ്സുകൾ കോൺവോയി ആയിട്ട് സർവീസ് നടത്തി.

സ്വകാര്യ കാറുകളും, ബൈക്കുകളും റോഡിലിറങ്ങി.

താമരശ്ശേരി തച്ചംപൊയിലിൽ വാഹനങ്ങൾക്ക് നേരെ വ്യാപകമായി അക്രമം നടന്നു. വട്ടക്കുണ്ട് പാലത്തിന് സമീപം റോഡിൽ ടയറുകൾ കൂട്ടിയിട്ട് തീയിട്ടു.



ഹർത്താലിനോട് അനുബന്ധിച്ച് അക്രമം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post