Trending

വെള്ളച്ചാട്ടത്തിൽ വീണ്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു

 
വൈത്തിരി തളിമലയിൽ വെള്ളച്ചാട്ടത്തിൽ വീണ്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു.

.ചുണ്ടേൽ പെരുന്തട്ട സ്വദേശി അഭിജിത്താണ്‌ മരിച്ചത്‌.വനം വകുപ്പിന്റെ പ്രവേശന നിയന്ത്രണം നിലനിൽക്കുന്ന പ്രദേശത്താണ്‌ അപകടം നടന്നത്‌.എട്ടംഗ സംഘത്തിലെ നാല്‌ പേർക്ക്‌ പരുക്കേറ്റു.


ഇതിലൊരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌.
തളിമല വേങ്ങോട് എസ്റ്റേറ്റിനോട്‌ ചേർന്ന പാത്തിപ്പുഴ വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ്‌ അപകടമുണ്ടായത്‌.ശക്തമായ കുത്തൊഴുക്കുള്ള
സ്ഥലത്ത്‌ കാൽവഴുതി വീണാണ്‌ അഭിജിത്ത് മരിച്ചത്‌.അഭിജിത്തിന്റെ കൂടെയുണ്ടായിരുന്ന ശ്രീഹരി ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ടുപേരടങ്ങിയ സംഘമാണ്‌ ഇവിടെയെത്തിയത്‌.നാല്‌ പേർ അപകടത്തിൽപ്പെട്ടു.അഭിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർ വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടി.ഇവരുടെ പരുക്ക്‌ ഗുരുതരമല്ല.
ഒപ്പമുള്ളവർ അപകട വിവരം അറിയിച്ചതിനെ തുടർന്ന്
വനം വകുപ്പും നാട്ടുകാരും പൊലീസും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ്‌ അപകടത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥലത്തേക്ക്‌ എത്തിച്ചത്‌.
അപകടകരമായ കുത്തൊഴുക്കും കുത്തനെയുള്ള ചെരിവുമുള്ള പ്രദേശം വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌.അപകടകരമായ സാഹചര്യമുള്ളതിനാൽ പ്രദേശത്തേക്ക്‌ പ്രവേശനവിലക്കുണ്ട്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post