Trending

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു




കൊച്ചി: എറണാകുളം വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിര്‍ത്തി രേഖകളും മറ്റുമെടുത്ത് യാത്രക്കാര്‍ ഇറങ്ങിയിരുന്നു. ഇതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.വാഴക്കുളം ടൗണില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളും വാഹനത്തില്‍ ഉണ്ടായിരുന്നു.ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. യാത്രക്കാര്‍ക്ക് ഉടനെ തന്നെ പുറത്തിറങ്ങാന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post