Trending

കൊടുവള്ളി സബ് ജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരിച്ചു








കൊടുവള്ളി : കൊടുവള്ളി ഉപജില്ല ശാസ്ത്ര - ഗണിത ശാസ്ത്ര . സാമൂഹ്യ ശാസ്ത്ര . പ്രവൃത്തിപരിചയ ഐ.ടി മേള ഒക്ടോബർ 12 ബുധനാഴ്ച ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിലും ആരാബ്രം ജി.എം.യു.പി സ്കൂളിലുമായി നടക്കും.

ചക്കാലക്കൽ ഹൈസ്കൂളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.

ചക്കാലക്കൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം കെ രാജി അധ്യക്ഷയായി. എ.ഇ.ഒ അബ്ദുൽ ഖാദർ സി.പി, HM ഫോറം കണവീനർ എം അബ്ദുൽ അസീസ്, കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പി.എം ശ്രീജിത്ത്, ഹെഡ് മാസ്റ്റർ വി.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി തായാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഫെബിന അബ്ദുൽ അസീസ്, ബ്ലോക് മെമ്പർ ഷിൽ ന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോഷ് മ   സുർജിത്ത് , ഷക്കീല ,പി.ടി.എ.പ്രസിഡണ്ട് ജാഫർ , ജി.എം യു.പി സ്കൂൾ ആരാ ബ്രംഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് .എൻ. ഖാദർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. കോ-ഓഡിനേഷൻ കമ്മറ്റി കൺവീനർ ടി.സുനിൽകുമാർ സ്വാഗതവും HM ഫോറം പ്രതിനിധി വി. കദീജ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ : പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് (ചെയർമാൻ) ചക്കാലക്കൽ ഹയർസെക്കണ്ടറി പ്രാൻസിപ്പൾ എം കെ രാജി (ജനറൽ കൺവീനർ)
T News

working in the field of advertising and printing

Post a Comment

Previous Post Next Post