Trending

ദേശീയ പാതയിലെ ഗട്ടറുകളിൽ വീണ്ടും പൊടിയിടൽ ;പ്രതിഷേധവുമായി നാട്ടുകാർ.


താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവിനും അടിവാരത്തിനും ഇടയിലുള്ള ഭാഗത്താണ് പാറ പൊടിയിട്ട് കുഴിയടക്കൽ വഴിപാട് നടത്തുന്നത്.

താമരശ്ശേരി യു.പി സ്കൂളിന് സമീപം കുഴിയിൽ നികത്തിയ ക്വാറി വേസ്റ്റിൽ നിന്നും തെറിച്ച് റോഡിൽ ചിതറി കിടക്കുന്ന കല്ലുകളിൽ കയറിയ ബൈക്ക് തെന്നി വീണു.




മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്ത മല്ല.റോഡിലെ കുഴികൾ പരിശോധിക്കാനായി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്, ഇതിനായി എത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടാനാണ് വഴിപാട് കുഴിയടക്കൽ നടക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post