Trending

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം



 
താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി എട്ടാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ,  ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവമ്പാടി യൂണിയൻ  വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 


ശാഖ പ്രസിഡണ്ട് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു വേൾഡ് ഗിന്നസ് റെക്കോർഡ് ജേതാക്കളെയും , എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളെയും യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത് ആദരിച്ചു. റിട്ടേയ്ഡ് ആർ ടി ഒ ഡോ. മനോജ് സ്രാമ്പിക്കൽ മുഖ്യപ്രഭാഷണം നടത്തി. മറ്റത്തി മാക്കൽ കേശവൻ നാരായണി ദമ്പതിമാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.


 ശാഖ സെക്രട്ടറി കെ.ടി.രാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് വിജയൻ പൊടുപ്പിൽ ,അമൃത ദാസ് തമ്പി വി.കെ പുഷ്പാംഗദൻ ഷൈജു തേറ്റാമ്പുറം, രാഘവൻ വലിയേടത്ത്, മായാരാജൻ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post