Trending

പോലീസ് ജീപ്പിൽ സ്കൂട്ടർ ഇടിച്ച് യുവതിക്ക് പരുക്ക്.





താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് സ്കൂട്ടർ പോലീസ് ജീപ്പിൽ ഇടിച്ച് യുവതിക്ക് പരുക്കേറ്റു.

കുടുക്കിൽ ഉമ്മരം ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് തിരിക്കുന്നതിന് വേണ്ടി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം.

പ്രതിയെ പിടികൂടാനായി എത്തിയ കൽപ്പറ്റ  പോലീസ് സ്റ്റേഷനിലെ  ജീപ്പിൻ്റെ ഇടതു വശത്ത് കൂടി മറി കടക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിക്കാണ് പരിക്കേറ്റത്.

 ജിപ്പിൻ്റെ മുൻഭാഗത്തെ Bumber ൻ്റെ ഇടതു വശത്ത്  ഇടിച്ച് റോഡരികിലേക്ക് വീണാണ്  പരിക്കേറ്റത് .പോലീസുകാർ ഉടനെ തന്നെ സമീപത്തെ ക്ലിനിക്കിൽ എത്തിച്ചു, പിന്നീട് യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

താമരശ്ശേരി മഞ്ചട്ടി തുവ്വക്കുന്നുമ്മൽ ലീനക്കാണ് പരുക്കേറ്റത്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താമരശ്ശേരി ഭാഗത്ത് നിന്നും കൂടത്തായിയിലേക്ക് പോകുകയായിരുന്നു സ്കൂട്ടർ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post