Trending

ചാലക്കര അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു.




താമരശ്ശേരി: സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കര ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ട രണ്ടു പേരെയും തിരിച്ചറിഞ്ഞു.



താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കും രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്.


ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന ബസ്സിൽ ഇടിച്ച് ലോറിക്കടിയിൽ പെടുകയായിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റു.

യഥുവിൻ്റെ മാതാവ് സവിത. സഹോദരി: ഗീതു കൃഷ്ണ.

പൗലോസിൻ്റെ മാതാവ്: മേരി.

സഹോദരങ്ങൾ: ശ്യാം, അൽഫോൺസ, കാതറിൻ, തെരേസ, മെരിയ.
updating..
T News

working in the field of advertising and printing

Post a Comment

Previous Post Next Post