Trending

നവവധു തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ




നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പേരൂർക്കട സ്വദേശി സംജിത (28)യാണ് മരിച്ചത്.സെപ്റ്റംബർ എട്ടിനാണ് നവവധു നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തൂങ്ങി മരിച്ചത്. രാവിലെ 11 മണിയോടെ യാണ് സംഭവം.


 നാലുമാസം മുമ്പാണ് ബിജുവും സംജിതയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്നു.

ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സംജിത പിണങ്ങി തന്‍റെ വീട്ടിൽ പോയി നിന്നിരുന്നു. ബിജു 6ാം തീയതി പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവന്നു. അവിടെ വച്ചു സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായി. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിച്ചു. തുടർന്ന് ഇരുനില വീട്ടിന്‍റെ മുകളിലെ റൂമിൽ സംജിത തൂങ്ങിയത്. ഇത് ബിജു കാണുകയും ഉടൻ തന്നെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചു

T News

working in the field of advertising and printing

Post a Comment

Previous Post Next Post