Trending

അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ




താമരശ്ശേരി: അണ്ടോണ പുഴയിൽ 8 വയസ്സുകാരൻ  വീണ് മരിക്കാനിടയായ സാഹചര്യം അധികൃതതരുടെ അനാസ്ഥ മൂലമെന്ന് നാട്ടുകാർ.


ഈ ഭാഗത്ത് പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കുകയും 87 ലക്ഷം രൂപ അനുവധിക്കുകയും ചെയ്തിരുന്നു.

തെക്കേ തൊടിക കടവ് മുതൽ അണ്ടോണ തോട് മുക്ക് വരെ സംരക്ഷണഭിത്തി നിർമ്മിക്കാനായിരുന്നു പദ്ധതി.2008ലാണ് പദ്ധതി ആസൂത്രണം ചെയ്തത്.

കൊടിയത്തൂൽ സ്വദേശിയായ റഹ്മത്തുള്ളയെന്നയാൾ കരാർ ഏറ്റെടുക്കുകയും ചെയ്തു,

ഇന്നലെ അപകടം നടന്ന ഭാഗത്ത് മാത്രം സംരക്ഷണഭിത്തി നിർമ്മിക്കാൻ മാത്രം 10.5 ലക്ഷം രൂപ വകയിരുത്തിയിരുന്നു.


 എന്നാൽ കല്ല് ഇറക്കിയിടാൻ സൗകര്യമില്ലാ എന്ന് കാരണം പറഞ്ഞ് പിന്നീട് പ്രവൃത്തി നടന്നില്ലായെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ ഉപയോഗിക്കുന്ന വഴിയിൽ കല്ല് ഇറക്കാൻ സമ്മതം നൽകിയെങ്കിലും കരാറുകാർ ചെവികൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

പുഴയരികിൽ നിന്നും വെള്ളത്തിലേക്ക് തെന്നി വീണാണ് ഇന്നലെ മൂന്നാം ക്ലാസുകാരൻ അപകടത്തിൽപ്പെട്ട് മരിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post