പരപ്പൻപൊയിൽ സ്വന്തമായൊരു മൈതാനം വേണമെന്ന നാട്ടുകാരുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നു.
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള മൂന്ന് ഏക്കറോളം സ്ഥലം അമ്പത് ലക്ഷം രൂപ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത് പദ്ധതി യാഥാർത്ഥ്യമാക്കു വാനാണ് ഉദ്ദേശ്യം.
ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ,ബാസ്ക്കറ്റ്ബോൾ, സ്വിമ്മിംഗ് പൂൾ, ജിം, എല്ലാം ഉൾപ്പെടുത്തിയാണ് മൈതാനം സജ്ജീകരിക്കുക ഭാവിയിൽ മിനിസ്റ്റേഡിയമാക്കി ഇത് ഉയർത്തും.
“നാടിനൊരു മൈതാനം പദ്ധതി' യുടെ വിജയത്തിന് വേണ്ടി പരപ്പൻ പൊയിലിൽ ജനകീയ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ജി. എം.ഡി എ.കെ.ഷാജി ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഇ.കെ.കിഷോർ കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. അയ്യൂബ്ഖാൻ, പഞ്ചായത്ത് മെമ്പർ പി.സി . അബ്ദുൾ അസീസ്, കൊടുവള്ളി നഗരസഭ ചെയർപഴ്സൺ സുസിനി, ഏതൻസ് ക്ലബ്ബ് സെക്രട്ടറി പാലക്കൽ റഷീദ്, ഹാജറ കൊല്ലരു കണ്ടി എ.പി.ഉസ്സൈൻ, വൽസൻ മോത്ത്, എ.പി.മൂസ്സ, എ.സി.ഗഫൂർ, സി. മുഹ്സിൻ, കെ.സി.ഷാജഹാൻ, ഷഫീഖ് തച്ചറക്കൽ പി.സി.അസ്ലം, കെ.സി.താഹിർ, എം.പി.സജീർ, മുഹമ്മദ്കുട്ടി തച്ചറക്കൽ, എം.പി.ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
