Trending

ദേശീയപാതയിലെ ഗട്ടറിൽ സ്കൂട്ടർ ചാടി താമരശ്ശേരിയിൽ വീണ്ടും അപകടം; പരിക്കേറ്റത് യാത്രികരായ യുവതികൾക്ക്.




ദേശീയ പാതയിലെ ഗട്ടറിൽ ചാടിയ സ്കൂട്ടർ മറിഞ്ഞ് താമരശ്ശേരിയിൽ വീണ്ടും അപകടം.,


താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ദേശീയ പാതയിൽ രൂപപ്പെട്ട ഗട്ടറിൽ വീണ് യാത്രികരായ യുവതികൾക്ക് പരിക്കേറ്റു.
പരപ്പൻ പൊയിൽ മെടോത്ത് ആയിശ(21), ഫാത്തിമ റിൻഷ(27) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഈ ഭാഗങ്ങളിൽ അപകടങ്ങൾ പതിവായിട്ടും കുഴിയടക്കൽ പ്രഹസനം മാത്രമാണ് നടക്കുന്നത്.

കുഴികൾ അടച്ചാൽ മിനിറ്റുകൾക്കകം തന്നെ പൂർവ്വസ്ഥിതിയിലാവുന്ന കാഴ്ചയാണ് പതിവായി കാണുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post