Trending

തെങ്ങിൽ ചാരി നിൽക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ യുവാവ് മരിച്ചു


കാസർക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു. കാസർക്കോട് നീലേശ്വരത്താണ് സംഭവം. കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. ഓണാഘോഷ പരിപാടികൾ കണ്ടുകൊണ്ട് നിൽക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തെങ്ങിൽ ചാരി നിൽക്കുകയായിരുന്നു വേണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പുഴയിലേക്ക് ചാടി രക്ഷപെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ വേണു മരണപ്പെട്ടിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post