Trending

ആർടിഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന, താമരശ്ശേരി ടെസ്റ്റ് ഗ്രൗണ്ടിലും പരിശോധന നടത്തി





തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. 'ഓപ്പറേഷൻ ജാസൂസ്'  എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ഏജന്റെമാർ കൈക്കൂലി പണം നൽകുന്നത് ഗൂഗിൾ പേ  അടക്കമുള്ള ഓൺലൈൻ ഏജൻസികൾ വഴിയാണെന്നാണ് കണ്ടെത്തൽ. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു.



 പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. 

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലുള്ള പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജന്റുമാരിൽ നിന്നും പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഏജൻറുമാറുടെ സ്ഥപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടായി. 


താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ ടെസ്റ്റ് ഗ്രൗണ്ടിലും പരിശോധന നടന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post