മാനന്തവാടി: വയനാട് തലപ്പുഴ മക്കിമല കാപ്പിക്കുഴി വീട്ടില്‍ ആഷിഖ് (22), മക്കിമല ആറാം നമ്പര്‍ കോളനിയിലെ പുഷ്പലത (29) എന്നിവരെ 2022 സെപ്തംബര്‍ 12 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ഇരുവരുടേയും ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തലപ്പുഴ സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.9497 980 823 (എസ്.എച്ച്.ഒ, തലപ്പുഴ), 04935 256 262
