Trending

വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്


വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. വടകര തിരുവള്ളൂർ റൂട്ടിലെ മേപ്പയിലാണ് അപകടം. പരിക്കേറ്റവരെ വടകരയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം. മണിയൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് തിരുവള്ളൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. രണ്ട് ബസിലും നിറയെ ആളുണ്ടായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post