Trending

കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി ചുരം കയൻ കാത്തിരിക്കുന്ന ലോറികൾക്ക് സുവർണാവസരം നഷ്ടമായി.









താമരശ്ശേരി: കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി ഒടുങ്ങാക്കാടും, പുല്ലാഞ്ഞിമേട്ടിലും ആഴ്ചകളായി കാത്തിരിക്കുന്ന ട്രൈലർ ലോറികൾക്ക് ഗതാഗതകുരുക്കില്ലാതെ ചുരം കയറാൻ സാധിക്കുമായിരുന്ന സുവർണാവസരം നഷ്ടമായി.

അപ്രതീക്ഷിതമായി ലഭിച്ച ഹർത്താൽ ദിനമായ ഇന്ന് ചുരം കയറാൻ സാധിച്ചിരുന്നെങ്കിൽ യാതൊരു ഗതാഗ കുരുക്കും ഉണ്ടാവുമായിരുന്നില്ല, എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ ഈ സുവർണാവസരം പോലും ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.

കൊറിയയിൽ നിന്നും ചെന്നൈ തുറമുഖത്ത് എത്തിയ യന്ത്രഭാഗങ്ങൾ നഞ്ചൻഗോഡുള്ള നെസ് ലെ ഇന്ത്യ പാൽപ്പൊടി ഫാക്ടറിയിലേക്ക് ഉള്ളതാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post