താമരശ്ശേരി:
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ള്യു.ആർ.എഫ്) താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശ്ശേരിയുടെയും ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് വാട്സാപ്പ് കൂട്ടായ്മയുടെയും
സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷം "ഓണപ്പുലരി 2022 " താമരശ്ശേരിയിൽ നടന്നു.
കോഴിക്കോട് റൂറൽഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ,(എസ്.എസ്.ബി) പ്രമോദ് .പി. പരിപാടി ഉദ്ഘാടനം ചെയ്തു. ബാപ്പു വാവാട് ,
കലാഭവൻ അനിൽ ലാൽ ,സിദ്ധീഖ് പട്ടുറുമാൽ ,ഫസൽ കൊടുവള്ളി,
ബഷീർ തൊടുകയിൽ താമരശ്ശേരി എന്നിവർ
പങ്കെടുത്തു.
.
വിവിധ മേഖലയിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
എ.കെ.ഡബ്ള്യു.ആർ.എഫ്. താമരശ്ശേരി താലൂക്ക് പ്രസിഡന്റ് ബവീഷ് ബാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അറുപതോളം പേർ വീൽ ചെയറിലും, അവരുടെ ബന്ധുക്കളും,സുഹൃത്തുക്കളും, സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.




