Trending

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.



താമരശ്ശേരി: പൊന്നാനിയിൽ നിന്നും താമരശ്ശേരിയിലെ മാർക്കറ്റിലേക്ക് മത്സ്യവുമായി എത്തിയ പിക്കപ്പ് ലോറിയാണ് ഓമശ്ശേരി പെട്രോൾ പമ്പിന് സമീപം മറിഞ്ഞ് .
കൊടുങ്ങല്ലൂർ സ്വദേശികളായ  ഡ്രൈവർ  അഖിൽ (23), സഹായി പ്രണവ് (24) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.

പൊന്നാനി മുനമ്പത്ത് നിന്നും താമരശ്ശേരിയിലെ മത്സ്യ മാർക്കറ്റിലേക്ക് മത്സാവുമായി വരുമ്പോഴായിരുന്നു അപകടം.

തെരുവ് നായ കുറുകെ ചാടിയ സമയത്ത് എതിരെ ഒരു ബൈക്കും വരുന്നുണ്ടായിരുന്നു, ഇതേ തുടർന്  ബൈക്കുകാരനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്  വാഹനം നിയന്ത്രണം വിട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post