താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം കലറക്കാം പൊയിൽ ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ പതിനേഴാം വാർഷികവും, ഓണാഘോഷവും വിപുലമായ പരിപാടികളോടെ കൊണ്ടാടി.
മഹാപ്രളയത്തിൻ്റെയും, മഹാമാരിയുടെയും കെടുതികൾക്ക് ശേഷം നടന്ന ആഘോഷ പരിപാടികൾ നാടിനാകെ ആവേശമായി.
പിഞ്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിപാടികളിൽ പങ്കെടുത്തു.
ആഘോഷത്തിൻ്റെ ഭാഗമായി കലാ-കായിക മത്സരങ്ങൾ നടന്നു.
ചെക്ക് പോസ്റ്റിന് സമീപം ചോയ്സ് ഗ്രൗണ്ടിലാണ് പരിപാടികൾ നടന്നത്.
മിനി സ്ക്രീൻ താരം വിനി സുമിത്രനും സംഘവും ചേർന്ന് ചിരി മഹോത്സവവും, ഗാനവിരുന്നും നടത്തി.
പ്രദേശത്തെ കുട്ടികളുടെ കലാവിരുന്ന് ആഘോഷങ്ങൾക്ക് കൊടുപ്പേകി.


