വയനാട്: മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടികൂടി. എരുമതെരുവിലെ പോപ്പുലർ ഫ്രണ്ട് PFI ഏരിയ കമ്മറ്റി അംഗം സലീമിന്റെ ടയറു കടയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എസ് ആൻറ് എസ് എന്ന കടയിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
പാലക്കാടേയും വയനാട്ടിലേയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ഇന്ന് പരിശോധന നടന്നത്. ആലപ്പുഴയിൽ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നു. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. പാലക്കാട് കല്‍മണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന
