മലപ്പുറം: മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക. ഷെഡ്യൂൾ നാലിൽപ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു. വെള്ളിയാഴ്ച പ്രദേശവാസികളിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുക്കും.
