Trending

ഹർത്താൽ; താമരശ്ശേരിയിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം, റോഡിൽ തീയിട്ടു.





താമരശ്ശേരി തച്ചംപൊയിലിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം പതിനഞ്ചിലധികം വാഹനങ്ങളുടെ ചില്ല് ഉടച്ചു.

വട്ടക്കുണ്ട് പാലത്തിന് സമീപം ടയറുകൾ കൂട്ടിയിട്ട് റോഡിൽ തീയിട്ടു.

ഹർത്താൽ വിവരം അറിയാതെ വന്ന തമഴ്നാട് തിരുപ്പൂർ സ്വദേശി യുടെ പിക്കപ്പ് വാനിൻ്റെതടക്കം ഇതര സംസ്ഥാന വാഹനങ്ങളുടെ ചില്ലുകളും തല്ലിയുടച്ചു.

 ലോറികളും,ഓട്ടോറിക്ഷയുമടക്കം നിവധി വാഹനങ്ങൾ തകർത്തു.സംഭവങ്ങൾ നടന്നത് രാവിലെ 6 മണിക്കും, ഏഴു മണിക്കും ഇടയിൽ. അക്രമികൾക്കെതിരെ പോലീസ് കേസെടുത്തു.


കൂടുതൽ വാഹനങ്ങളും തകർത്തത് 
തച്ചംപൊയിലിൽ വെച്ചാണ്.


തൻ്റെ വാഹനത്തോടൊപ്പം മറ്റ് രണ്ടു വാഹനങ്ങളും തകർത്തതായി തിരുപ്പൂർ സ്വദേശി ജസ്റ്റിൻ പറഞ്ഞു.



മംഗലാപുരത്ത് നിന്നും പോപ്പു പൊടി കയറ്റി പാലക്കാട്ടേക്ക് വരികയായിരുന്നു ജസ്റ്റിൻ്റെ പിക്കപ്പ്.

വട്ടക്കുണ്ട് പാലത്തിന് സമീപം റോഡിൽ തീയിട്ട് തടസ്സം സൃഷ്ടിച്ചെങ്കിലും പോലീസ് എത്തി നീക്കം ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post