താമരശ്ശേരി: ദേശീയ പാതി 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് ഭാഗത്താണ് നാട്ടുകാർ അപായസൂചന സ്ഥാപിച്ചത്.
ഇരുഭാഗത്തുമുള്ള വളവുകൾക്ക് ഇടയിൽ റോഡിൽ രൂപപ്പെട്ട കുഴി സമീപത്ത് എത്തി വാഹനം ചാടുമ്പോഴാണ് ഡ്രൈവർമാർ വിവരമറിയുന്നത്.
അതിനാൽ തന്നെ ഇവിടം അപകടം പതിവാണ്, ഓരോ ദിവസവും രണ്ടും മൂന്നും അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇടക്ക് കുഴി അടക്കൽ വഴിപാട് നടത്താറുണ്ടെങ്കിലും മണിക്കൂറുകളുടെ ആയുസ്സ് പോലും ഉണ്ടാവാറില്ല.
സ്വകാര്യ ബസ് റോഡിലെ കുഴി വെട്ടിക്കുമ്പോൾ അപകടത്തിൽപ്പെട്ട് ഇന്നലെയാണ് ഒരാൾ മരിച്ചത് , മണ്ണിൽ കടവിൻ്റെ തൊട്ടടുത്ത് പാലക്കുറ്റിയിലായിരുന്നു അപകടം.
ഇവിടെ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള വാവാടും, താമരശ്ശേരിയിലും കഴിഞ്ഞ ദിവസങ്ങളിൽ റോഡിലെ ഗട്ടറിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ചാടി നിരവധി അപകടങ്ങളാണ് നടന്നത്.
മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ച് സ്ഥലം വിടും, മഴ പെയ്താൽ മണൽ ഒലിച്ച് പോയി മിച്ചം വരുന്ന കല്ലുകൾ റോഡിൽ തെറിച്ച് ഇരുചക്രവാഹനക്കൾ തെന്നി വീണ് കൂടുതൽ അപകടം ക്ഷണിച്ച് വരുത്തുന്നു.
ചില ഭാഗത്ത് ടാറിട്ട് കുഴികൾ അടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതിനാൽ മിനിറ്റുകൾക്കകം പൂർവ്വസ്ഥിതിയിൽ ആവുന്നു.
ഹൈക്കോടതി വിധിയും, മന്ത്രിയുടെ നിർദ്ദേശവും, കലക്ടറുടെ ഉത്തരവും,പോലീസുകാരുടെ കുഴി എണ്ണലും ഉണ്ടായിട്ടും ഒരു ഫലവുമില്ല.
ജനങ്ങളുടെ ജീവന് പുല്ലുവില തന്നെ
