താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി ചുരം രണ്ടാം വളവിൽ രണ്ടു കാറുകളും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളിലേയും യാത്രക്കാരായ 6പേർക്ക് പരിക്കേറ്റു.
താമരശ്ശേരി ചുങ്കം കുഴിമണ്ണ് പുറായിൽ ഷംസീർ (36), ഫിസാൻ അഹമ്മദ് (6), ഫെല്ലാ ഫാത്തിമ (11), സിനു (7), ഫഹീം ഷാൻ (20), എന്നിവർക്കാണ് പരിക്കേറ്റത്. ഐ എൻ എൽ നേതാവ് മുസ്തഫയുടെ മകനും, സഹോദരൻ്റെയും, സഹോദരിയുടെയും മക്കൾക്കുമാണ് പരിക്കേറ്റത്.
കൂടാതെ മറ്റൊരു കാറിൽ ഉണ്ടായിരുന്ന ചെമ്മാട് സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.
ചുരത്തിൽ ഇപ്പോൾ രൂക്ഷമായ ഗതാഗത തടസ്സം നേരിട്ടു കൊണ്ടിരിക്കുകയാണ്.
,പരികേറ്റ 5 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സംഭവ സ്ഥലത്ത് എത്തി ഗതാഗത തടസം മാറ്റുന്നതിനുളള ശ്രമം നടത്തുണ്ട്,
