''സോഷ്യൽ കൾച്ചറൽ മൂവ്മെൻ്റ് പെരുമ്പള്ളി ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കള മത്സരവും , മെമ്പർമാർക്ക് ഓണസദ്യയും സംഘടിപ്പിച്ചു,
കണക്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജാസിൽ എം.കെ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സോക്കം കാര്യോപദേശക ചെയർമാൻ ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു.
ചെയർമാൻ ഉണ്ണികൃഷ്ണൻ സ്വാഗതവും കൺവീനർ ഷമീർ ബാബു മേലേടത്ത് നന്ദിയും പറഞ്ഞു.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ നീതു അമ്പോക്കിൽ & ടീം ന് പാരറ്റ് ഹോട്ട് കൂൾ നല്കിയ മൊമൻ്റെയും ക്യാഷ് പ്രൈസും , രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഷൈബ & ടീം ന് തണൽ ഫ്ലോർ & ഓയിൽ മിൽ നല്കിയ മൊമൻ്റെയും , കാഷ് പ്രൈസും , മൂന്നാം സമ്മാനം കരസ്ഥമാക്കിയ ആർഷ ഉണ്ണികൃഷ്ണൻ & ടീം ന് കണക്ട് വയറിംഗ് പ്ലംബിംഗ് & സാനിറ്ററിസ് പെരുമ്പള്ളി മൊമെന്റേയും, കാഷ് പ്രൈസും കൂടാതെ പങ്കെടുത്ത ഭാവന ഭാസ്കരൻ & ടീം ,സായന്ത് കരുവൻ കാവ് & ടീം എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കി.
സമ്മാനദാനം ജിൽസ് തോമസ്, ലീന ടീച്ചർ എന്നിവർ നിർവ്വഹിച്ചു.ചടങ്ങിൽ സോക്കം പ്രസിഡണ്ട് മുഹമ്മദ്, സെക്രട്ടറി സനോജ് കരുവൻ കാവ്, ഷബീറലി , സൈനുൽ ആബിദ്,ട്രഷറർ റിനോയ് , ഗിരിജാക്ഷൻ അന്നേടത്ത് | അജീഷ്, ബോബിൻ കണക്ട് എന്നിവർ സംസാരിച്ചു.
