Trending

രണ്ടര വയസ്സുകാരി താമരക്കുളത്തിൽ വീണ് മരിച്ചു




മാനന്തവാടി:കോറോം മരച്ചുവട് പയഞ്ചേരി ഹാഷിം ഷഹന ദമ്പതികളുടെ ഏകമകൾ ഷഹദ ഫാത്തിമയാണ് മരണപ്പെട്ടത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്ക്കൂൾ റോഡിലെ പുതിയപുര യിൽ ഖാലിദ് ഞായറാഴ്ച മരണപ്പെട്ടതിനെ തുടർന്ന് ഹാഷിമിന്റെ കുടുംബം ഖാലിദിന്റെ വിട്ടിലെത്തിയിരുന്നു.വൈകുന്നേരം അഞ്ചര യോടെ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനോട് ചേർന്നുള്ള താമരകുളത്തിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

T News

working in the field of advertising and printing

Post a Comment

Previous Post Next Post