Trending

"ഓണപ്പുലരി '' ഓണാഘോഷം ഇന്ന്.




താമരശ്ശേരി:
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ള്യു.ആർ.എഫ്) താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശ്ശേരിയുടെയും ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് വാട്സാപ്പ് കൂട്ടായ്മയുടെയും
സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷം "ഓണപ്പുലരി  2022 " ഇന്ന്
ശനിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ താമരശ്ശേരി ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടക്കും.


കോഴിക്കോട് റൂറൽഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ,(എസ്.എസ്.ബി) പ്രമോദ് .പി. ഉദ്ഘാടനം ചെയ്യും. ബാപ്പു വാവാട് ,
കലാഭവൻ അനിൽ ലാൽ ,സിദ്ധീഖ് പട്ടുറുമാൽ ,ഫസൽ കൊടുവള്ളി,
ബഷീർ തൊടുകയിൽ താമരശ്ശേരി എന്നിവർ
പങ്കെടുക്കുന്ന വിശിഷ്ടാതിഥികളാകും.
വിവിധ മേഖലയിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. എ.കെ.ഡബ്ള്യു.ആർ.എഫ്. താമരശ്ശേരി താലൂക്ക് പ്രസിഡന്റ്‌ ബവീഷ് ബാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post