"ഞങ്ങളും കൃഷിയിലേക്ക് "കിഴക്കോത്ത് ന്യു എൽ പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം
byT News•
0
താമരശ്ശേരി : കേരള സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കിഴക്കോത്ത് ന്യു എ എം എൽ പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം കിഴക്കോത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ വി റഷീദ് നിർവഹിച്ചു. സ്കൂൾ പ്രധാനധ്യാപിക എം കദീജ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം എം ഇസ്മയിൽ , വി കെ ശരീഫ്, വി കെ ശശി, സി മുഹമ്മദ് റഫ്സൽ, വി കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. യുവ കർഷകനും പി ടി എ പ്രസിഡണ്ടുമായ കമറുൽ ഹക്കീമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.