Trending

താമരശ്ശേരി കംഫർട്ട് സ്റ്റേഷനിൽ തീപിടുത്തം


താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനിൽ തീപിടുത്തം. മെയിൻ സ്വിച്ച്, എം സി ബി, വയറിംഗ് എന്നിവയ്ക്ക് പുറമെ മുറിക്കകത്തെ മേൽക്കൂരയുടെ ഭാഗവും കത്തിനശിച്ചു.



പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

കംഫർട്ട് സ്റ്റേഷന് അകത്ത് കടന്നുറങ്ങുകയായിരുന്ന പരിപാലകൻ കുട്ടൻ ഉടൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് തീ അണച്ചത്. 


മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അതിനു മുമ്പ് തന്നെ പോലീസ് തീ അണച്ചിരുന്നു.കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post