ദേശീയപാതയിലെ കുഴിയിൽ ക്വാറി വേസ്റ്റ് നിറച്ചു, ചിതറി കിടന്ന കല്ലുകളിൽ കയറി ബൈക്ക് തെന്നി വീണ് യുവാവിന് സാരമായി പരുക്കേറ്റു.
എൻഎച്ച് ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ പോലീസിൽ പരാതി നൽകി
താമരശ്ശേരി: താമരശ്ശേരി യു പി സ്കൂളിന് സമീപം ദേശീയ പാതയിലെ കുഴി നികത്താനായി ഉപയോഗിച്ച ക്വാറി വേസ്റ്റിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരനായ താമരശ്ശേരി തച്ചംപൊയിൽ നെരോംപാറമ്മൽ അഭിഷേക് (27) ന് സാരമായി പരുക്കേറ്റു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഭിഷേക് NHദ്യോഗസ്ഥർക്കും, കരാറുകാരയ നാഥ് കൺസ്ട്രക്ഷനുമെതിരെ പരാതി നൽകി.
അപകടത്തെ തുടർന്ന് നാട്ടുകാർ റോഡിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു, വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.
