Trending

കാർ ബുള്ളറ്റിൽ ഇടിച്ച് യുവതിക്ക് സാരമായി പരിക്കേറ്റു, ഇടിച്ചകാർ നിർത്താതെ പോയി


താമരശ്ശേരി: താമരശ്ശേരി ചുങ്കം ഫോറസ്റ്റ്ഓഫീസിന് സമീപം വെച്ച് കാർ ബുള്ളറ്റിൽ ഇടിച്ച് യുവതിക്ക് സാരമായി പരുക്കേറ്റു.

ഭർത്താവിനൊപ്പം ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന പയ്യോളി പാലച്ചുവട് ചെറിയ വടക്കേടത്ത് ഫൈറൂസിൻ്റെ ഭാര്യ സഫ്നക്കാണ് പരിക്കേറ്റത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്നയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.

ചുങ്കം ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ക്രീം കളർ കാർ നിർത്താതെപോയി. ഇന്നലെ രാത്രി 8.55 ഓടെയായിരുന്നു അപകടം.

കാർ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post