താമരശ്ശേരി: അപകട വളവിൽ പോലും നിലവിലുള്ള സ്ഥലം ഉപയോഗപ്പെടുത്താതെ വളച്ച് പുളച്ചാണ് ശ്രീധന കൺസ്ട്രക്ഷൻസ് റോഡ് നിർമ്മാണം നടത്തുന്നത്.
ഉത്തരവാദിത്വപ്പെട്ട ഒറ്റ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കാനും സ്ഥലത്തില്ല.
പതിവായി അപകടം നടക്കുന്ന വെഴുപ്പൂർ സ്കൂളിന് സമീപത്തെ വളവിലാണ് ഉള്ള വീതി കൂടി കളഞ്ഞ് പ്രവൃത്തി നടക്കുന്നത്.
മൂന്ന് മരങ്ങൾ മുറിച്ച് മണ്ണ് നീക്കം ചെയ്യുന്നത് ലാഭിക്കാനായിട്ടാണ് ഇത്തരത്തിൽ പണി നടത്തുന്നത്.
