Trending

രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു






തൊണ്ടര്‍നാട്: തൊണ്ടര്‍നാട് കോറോം വയനാട് വില്ലേജ് റിസോര്‍ട്ടില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചു. വടകര  ഗുരു മഹാസ് മലയില്‍ വീട്ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. 


കുട്ടി അബദ്ധവശാല്‍ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ശരണും കുടുംബവുമടങ്ങുന്ന പതിനൊന്നു പേര്‍ ഇന്നുച്ചക്കാണ് റിസോര്‍ട്ടില്‍ റൂമെടുത്തത്.


തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post