പനമരം: പനമരം മാത്തൂരില്‍ പുഴയില്‍ കണ്ടെത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു.കൂളിവയല്‍ കാലായില്‍ ഹൗസ് അമ്മിണി (75) യാണ് മരിച്ചത്. മൃതദേഹത്തിന് സമീപം നിന്ന് ലഭിച്ച മരുന്ന് ചീട്ടില്‍ നിന്നുമാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയതായിരുന്നു. തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മകന്‍ ബാലന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു. പനമരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.