കല്‍പ്പറ്റ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും, യൂ.ഡി .എഫ് ജില്ലാ കണ്‍വീനറുമായ പി.പി.എ കരീം നിര്യാതനായി.
.അല്‍പ്പം മുമ്പ് മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വയനാട് ജില്ലാ പഞ്ചായത്തിന്റെയും മേപ്പാടി, മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
