എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു : ഒന്നാം റാങ്ക് നേടി ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ്
byT News•
0
സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു . ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത് . ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‌കോര്‍ ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി ചേര്‍ത്തുള്ള റാങ്ക് പട്ടികയാണ് മന്ത്രി പ്രഖ്യാപിച്ചത് .
ഒന്നാം റാങ്ക് നേടിയത് ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് , രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജു , മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവ്ജ്യോത് ബി. കൃഷ്ണൻ എന്നിവരാണ് .