Trending

യുവതിക്കുനേരെ അക്രമം: കട്ടിപ്പാറ പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു




താമരശേരി:

ബിസിനസ് ആവശ്യത്തിന് നൽകിയ പണം തിരികെ ചോദിച്ച യുവതിയെ ആക്രമിച്ച
കോൺഗ്രസ് നേതാവും കട്ടിപ്പാറ പഞ്ചായത്ത് വികസന സമിതി ചെയർമാനുമായ
ചമൽ കഴുകനോലിൽ അനിൽ ജോർജിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.




ആഗസ്ത് 30 ന് ചമൽ സ്വദേശിനിയായ യുവതി ബിസിനസ്സ് ആവശ്യത്തിന് അനിൽ ജോർജ്ജിന് നൽകിയ പണം  തിരികെ ചോദിക്കാൻ ഇയാളുടെ വീട്ടിലെത്തിയപ്പോൾ കൈയിൽ കയറി പിടിക്കുകയും, 
ഷാൾ വലിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും എന്നാണ് പരാതി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എ അഗസ്റ്റിൻ പറഞ്ഞു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post