കെടവൂർ മഹല്ല് യൂത്ത് കോർഡിനേഷൻ കമ്മറ്റി.
ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
നാട്ടിൽ വ്യാപകമായികൊണ്ടിരിക്കുന്ന മയക്കുമരുന്ന് ,ലഹരി ഉപയോഗത്തിനെതിരെയും വ്യാപനത്തിനെതിരെയും യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് ബോധവൽക്കരണ ക്ലാസിൽ സംസാരിച്ച എക്സൈ ഓഫീസർ സന്തോഷ് ചെറുവോത്ത് ആവശ്യപ്പെട്ടു. അഷ്‌റഫ് അമ്പു പരിപാടിയിൽ അധ്യക്ഷത വഹിച്ചു, ഷംസീർ എടവലം സ്വാഗതം പറഞ്ഞു, മുദരിസ് ബഷീർ ബാഫഖി പ്രാർത്ഥന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് 2022-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് :നോനി ഷൌക്കത്ത് വൈസ് പ്രസിഡന്റ് :ഫാസിൽ കാഞ്ഞിരത്തിങ്കൽ,അസീസ് കമ്മട്ടേരിക്കുന്ന്,ഷബീർ (കടു )ജാരിസ് പികെ ജനറൽ സെക്രട്ടറി :നവാസ് ചുണ്ടക്കുന്നുമ്മൽ ജോയിന്റ് സെക്രട്ടറി :ഹനീഫ കോട്ടക്കുന്ന്,ഹകീം ഐ കെ, മുഹമ്മദലി,നൗഫല്‍ പനത്തോട്ടം ട്രഷറർ :ജാസിം കമ്മാളക്കുന്നത്. 35 എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു. മഹല്ല് പ്രസിഡന്റ് ഉസ്സായിൻഹാജി എടവലം, മഹല്ല് ജനറൽ സെക്രട്ടറി നാസർ കമ്മട്ടിയേരി. തുടങ്ങിയവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പിസി റഹീംമാസ്റ്റർ,കാസിം മാസ്റ്റർ,ബാവ കമ്മാളങ്കുന്നത്,ബഷീർ പള്ളിതൊടുകയിൽ തുടങ്ങിയവർ ആശംസയും സാലി നന്ദി അറിയിച്ചു..
